District News
മുണ്ടൂർ: യുവക്ഷേത്ര കോളജ് വിദ്യാർഥികൾ സംഘടിപ്പിച്ച സാമൂഹിക പ്രതിബദ്ധത സന്പർക്കപരിപാടിയായ സ്നേഹോത്സവം -2025 എഎസ്പി എസ്. ഷംസുദീൻ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ സന്പത്ത് മനുഷ്യവിഭവശേഷിയാണെന്നും ലക്ഷ്യം സെറ്റ് ചെയ്ത് മുന്നേറുന്പോൾ നന്മ കൈവിടരുതെന്നും ഉദ്ഘാടന പ്രസംഗത്തിൽ എഎസ്പി അഭിപ്രായപ്പെട്ടു.
പ്രിൻസിപ്പൽ ഡോ.ടോമി ആന്റണി അധ്യക്ഷനായിരുന്നു. ഡയറക്ടർ റവ. ഡോ.മാത്യു ജോർജ് വാഴയിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. ഡൊമിനിക്കൻ എംആർ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജൂബി, ചൈതന്യ ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ടീച്ചർ ടി.വി. ദീപ എന്നിവർ ആശംസകൾ അർപ്പിച്ചു. അസിസ്റ്റന്റ് ഡയറക്ടറും ട്രെയിനിംഗ് ആൻഡ് പ്ലേസ്മെന്റ് ഓഫീസറുമായ റവ.ഡോ. ലിനോ സ്റ്റീഫൻ ഇമ്മട്ടി, വൈസ് പ്രിൻസിപ്പൽ ഫാ. ഷൈജു പരിയത്ത് എന്നിവർ സന്നിഹിതരായിരുന്നു.
വൈസ് പ്രിൻസിപ്പൽ റവ.ഡോ. ജോസഫ് ഓലിക്കൽകൂനൽ സ്വാഗതവും അസി.പ്രഫ. രശ്മി മണിയാട്ട് നന്ദിയും പറഞ്ഞു. മാനസിക വൈകല്യം ശാരീരിക ന്യൂനതനകൾ, പ്രായമേറിയവർ, സാന്ത്വന പരിചരണം ആവശ്യമായ രോഗികൾ എന്നിവരെ സംരക്ഷിച്ചുവരുന്ന 16 ഓളം സ്ഥാപനങ്ങളിൽ നിന്നായി അഞ്ഞൂറോളം പേർ പങ്കെടുത്തു. വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.
District News
മുണ്ടൂർ: യുവക്ഷേത്ര കോളജ് ഇംഗ്ലീഷ് അസോസിയേഷൻ ഉദ്ഘാടനം നോവലിസ്റ്റും ട്രാൻസലേറ്ററുമായ എം.ഡി. രാധാകൃഷ്ണൻ നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ റവ.ഡോ. ജോസഫ് ഓലിക്കൽകൂനൽ അധ്യക്ഷനായിരുന്നു.
ഡയറക്ടർ റവ.ഡോ. മാത്യു ജോർജ് വാഴയിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ ഫാ. ഷൈജു പരിയത്ത്, ഇംഗ്ലീഷ് വിഭാഗം മേധാവി പമീല ജോൺസൺ, അസോസിയേഷൻ സെക്രട്ടറി ജോർവിൻ ഇ. ജോർജ് എന്നിവർ പ്രസംഗിച്ചു.